|    Oct 23 Mon, 2017 2:49 am

യുവതിയെ കബളിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി

Published : 7th October 2017 | Posted By: fsq

 

അമ്പലപ്പുഴ: ഭര്‍തൃമതിയായ യുവതിയെ കബളിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ചേര്‍ത്തല മാര്‍ക്കറ്റിന് പടിഞ്ഞാറ് കൈതക്കുഴി വീട്ടില്‍ അക്കു എന്ന് വിളിക്കുന്ന അക്ബറി (54)നെതിരേയാണ് അമ്പലപ്പുഴ സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ യുവതി പിന്നീട് പുന്നപ്ര സ്വദേശിയായ യുവാവിന്റെ സംരക്ഷണയിലായിരുന്നു. കുടുംബ വഴക്കിനിടെ ഇവരുമായി മാറി താമസിക്കുന്നതിനിടെയാണ് യുവതി അക്ബറുമായി അടുപ്പത്തിലായത്.ഭാര്യ തളര്‍ന്നു കിടപ്പിലാണെും മക്കള്‍ തന്നെ ശ്രദ്ധിക്കുന്നില്ലെന്നും യുവതിയെ വിശ്വസിപ്പിച്ച് ഒപ്പം കൂടിയ ഇയാള്‍ ഭാര്യയുടെ ചികില്‍സയ്്ക്കും സ്‌കൂട്ടര്‍ വാങ്ങുന്നതിനുമായി നാലരപവന്റെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. യുവതിയുടെ പേരിലുള്ള ഭൂമിയുടെ ആധാരം സഹകരണ സംഘത്തില്‍ പണയപ്പെടുത്തി 20,000 രൂപയും മകളുടെ പേരിലുള്ള എല്‍ഐസി പോളിസിയില്‍ നിന്ന്് 25000 രൂപയും വായ്പയെടുത്തു. യുവതിയും ഇയാളും അഞ്ച്് മാസത്തോളം പലയിടങ്ങളിലും താമസിച്ചു വരുമ്പോഴാണ് പല കാരണങ്ങള്‍ പറഞ്ഞ്് സ്വര്‍ണവും പണവും തട്ടിയെടുത്തത്. ഇതിനു പുറമെ യുവതിയുടെ പരിചയക്കാരടക്കമുള്ളവരില്‍ നിന്ന്് മൂന്നര ലക്ഷത്തിലധികം രൂപ ഇയാള്‍ വാങ്ങിയതായും അമ്പലപ്പുഴ സിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  വിവാഹ ബ്രോക്കറായ ഇയാള്‍ പല സ്ഥലങ്ങളിലും പല പേരുകളാണ് പറയുന്നത്.നിരവധി യുവതികളില്‍ നിന്ന്് ഇത്തരത്തില്‍ ഇയാള്‍ പണം കവര്‍ത്തതായി തട്ടിപ്പിനിരയായ യുവതി പറയുന്നു. സഹകരണ സംഘത്തില്‍ പണയപ്പെടുത്തിയ ആധാരം പിതാവിന്റെ സഹായത്തോടെ തിരിച്ചെടുത്തെങ്കിലും ഒരാഴ്ച മുമ്പ് ഇത് വീണ്ടും കൈക്കലാക്കി തന്നെ മുഹമ്മയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നെന്നും യുവതി പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക