|    Jan 19 Thu, 2017 8:30 pm
FLASH NEWS

യുവതിയെ കടന്നുപിടിച്ച കേസ്: ഗവ. പ്ലീഡറുടെ ഹരജി തീര്‍പ്പാക്കി

Published : 18th August 2016 | Posted By: SMR

കൊച്ചി: യുവതിയെ നടുറോഡില്‍ അപമാനിച്ച കേസില്‍ തനിക്കെതിരേയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജിക്കാരനെതിരേ ഐപിസി 354 പ്രകാരം ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആഗസ്ത് 16ന് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയത്. ഹരജിക്കാരന് ബന്ധപ്പെട്ട കോടതിയില്‍ തന്റെ വാദം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരന്‍ കുറ്റകൃത്യം ചെയ്തതിനു തെളിവുണ്ടെന്നു പോലിസ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക