|    Nov 24 Fri, 2017 8:28 pm
FLASH NEWS

യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിനെ വെറുതെവിട്ടു

Published : 9th August 2017 | Posted By: fsq

 

വടകര : യുവതിയെ കടന്നുപിടിച്ചെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ട്‌കൊണ്ട് ഉത്തരവായി. പഴങ്കാവിലെ പിലാക്കണ്ടി രജ്ഞിത്ത്(39)നെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി വെറുതെവിട്ടത്. ആറുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഒരു നാട് മുഴുവന്‍ പ്രതിയെന്ന് മുദ്രകുത്തിയ യുവാവിനെയാണ് പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ക്ക് ഇയാളെ പ്രതിയാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയത്. 2011 സെപ്തംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പല തവണയായി യുവതിയെ അക്രമിച്ചെന്നായിരുന്നു പരാതി. യുവതിയെ അക്രമിച്ചെന്ന സംഭവത്തില്‍ നാട്ടുകാര്‍ തന്നോടും കുടുംബത്തോടും കാട്ടിയ സമീപനത്തില്‍ മനംനൊന്ത് രണ്ടുതവണയായി പഴങ്കാവിലെ സര്‍വ്വകക്ഷികള്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹരമായില്ല. അവസാനം നടന്ന അക്രമ സംഭവത്തെ കുറിച്ച് പൊലീസ് ശാസ്ത്രീയമായി അന്വേഷണം നടത്തിയതാണ് രജ്ഞിത്തിന് ആശ്വാസമായത്. റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം നടന്നത്. ആദ്യം വടകരയിലെ അന്നത്തെ എസ്‌ഐമാരും പിന്നീട് അന്നത്തെ ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പിപി സദാനന്ദന്‍ എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. കോടതി മുറിക്കുള്ളില്‍ താന്‍ പ്രതിയല്ലെന്ന് വിധിക്കുമ്പോഴും തന്റെ അഭിഭാഷകനോടൊപ്പം നിര്‍വികാരിതനായി കേട്ടിരിക്കുന്നതോടൊപ്പം മാസങ്ങളോളം താന്‍ അനുഭവിച്ച മനസ്സിന്റെ നീറ്റല്‍ മാറാന്‍ ഏത് വിധിക്കാവുമെന്നും രജ്ഞിത്ത് ചോദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക