|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുവതിയെ ആകര്‍ഷിക്കാന്‍ യുവാവ് മൂങ്ങയെ അതിക്രൂരമായി കൊന്നു

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: യുവതിയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ ക്രൂരമായി കൊന്ന് ദുര്‍മന്ത്രവാദം നടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ലോറി ഡ്രൈവറായ കന്‍ഹയ (40) ആണ് അറസ്റ്റിലായത്. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് ക ന്‍ഹയയുടെ വീട്ടിലെ കൂളറില്‍ നിന്നു മൂങ്ങയുടെ അവശിഷ്ടങ്ങ ള്‍ കണ്ടെത്തിയത്.
യുട്യൂബില്‍ നിന്നാണ് ഇതിനുള്ള വീഡിയോ ലഭിച്ചതെന്ന് പ്രതി പോലിസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ മൂങ്ങയെ പിടികൂടി കൊല്ലുകയായിരുന്നു. ഇയാള്‍ക്ക് യുവതിയോട് തോന്നിയ ഇഷ്ടം തിരിച്ചും ലഭിക്കണമെന്നു കരുതിയാണ് ദുര്‍മന്ത്രവാദം ചെയ്തതെന്നും ഭാര്യയും മൂന്നു കുട്ടികളുമടങ്ങിയ പ്രതിയുടെ കുടുംബത്തിന് ഈ പ്രവൃത്തിയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ദീപാവലിക്കു ശേഷമാണ് ഇതു ചെയ്തതെന്നും പോലിസ് പറഞ്ഞു. മൂങ്ങയെ പരിശോധിച്ചപ്പോ ള്‍ പലതരത്തില്‍ ആഴത്തിലുള്ള മുറിവുകളും നഖവും ആന്തരികാവയവങ്ങളും വേര്‍പെടുത്തിയതായും കണ്ടു. ഇതു കടുത്ത മന്ത്രവാദമോ മറ്റോ ചെയ്തതായി സൂചിപ്പിക്കുന്നെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് പ്രതിയുടെ പിതാവു മരിച്ചത്. തുടര്‍ന്നുള്ള കര്‍മം ചെയ്യാന്‍ വേണ്ടിയാണ് പരിക്കേറ്റ മൂങ്ങയെ കൊണ്ടുവന്നതെന്നാണ് കന്‍ഹയ ആദ്യം പറഞ്ഞത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss