|    Jan 23 Mon, 2017 7:57 am
FLASH NEWS

യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല

Published : 31st July 2016 | Posted By: SMR

കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല.
കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിനിയും ഒരു വര്‍ഷമായി പുളിക്കല്‍ പെരിയമ്പലത്തു താമസക്കാരിയുമായ രാജേശ്വരി എന്ന റഹീന ബാനുവി(26)നെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍ത്താവായ പുളിക്കല്‍ ആന്തിയൂര്‍ കുന്ന് സ്വദേശി മുഹമ്മദ് സക്കറിയയാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലിസില്‍ അറിയിക്കുകയായിരുന്നു.
നേരത്തേ വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ രാജേശ്വരി ഭര്‍ത്താവുമായി മൂന്ന് വര്‍ഷം മുമ്പ് ബന്ധം ഉപേക്ഷിച്ചതാണ്. ഒരു വര്‍ഷം മുമ്പ് തന്നോടൊപ്പം ടെക്‌സ്‌റ്റൈയില്‍സില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് സക്കറിയയോടൊത്ത് ഒളിച്ചോടുകയായിരുന്നു. പിന്നീട് ഇവരുവരും വിവാഹിതരായി വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുകയായിരുന്നു. രാജേശ്വരി മതം മാറുകയും ചെയ്തു.
യുവതിയുടെ മരണം കൊല്ലത്തുള്ള ബന്ധുക്കളെ പൊലിസ് വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ഇതുവരെ മൃതദേഹം ഏറ്റെടുക്കാന്‍ എത്തിയിട്ടില്ല. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ഇന്നലെയും നടന്നില്ല. ബന്ധുക്കള്‍ക്ക് കോഴിക്കോട്ടേക്ക് എത്താനുള്ള ചെലവ് പോലിസ് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. ഇവരെത്തിയാല്‍ മാത്രമേ മറ്റുനടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്ന് കൊണ്ടോട്ടി എസ്‌ഐ സദാനന്ദന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക