|    Oct 21 Sun, 2018 10:00 pm
FLASH NEWS

യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് പിടിയില്‍

Published : 23rd September 2017 | Posted By: fsq

 

കൊട്ടാരക്കര: വിമാനത്താവള ജീവനക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.  കിഴക്കേത്തെരുവ് സ്വദേശി ജിതിന്‍ജോണ്‍ എബ്രാഹാം(24) ആണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയുടെ മൊബൈലിലേക്കാണ്  ഇയാള്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും അറസ്റ്റും ഉണ്ടായത്. ജിതിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss