|    Jun 24 Sun, 2018 2:29 pm
FLASH NEWS

യുവതിയുടെ ദുരൂഹമരണം : ഹൈക്കോടതി ഉത്തരവിട്ടിട്ടും നീതി വൈകുന്നതായി പിതാവ്‌

Published : 14th May 2017 | Posted By: fsq

 

ചേളാരി: തേഞ്ഞിപ്പലം അരീപ്പാറയിലെ തെയ്യത്താംവീട്ടില്‍ ബാലകൃഷ്ണന്റെ മകള്‍ നിഷ (22) ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ പിതാവ് നീതിക്കായി പോരാടുന്നു. നിഷയുടെ ഭര്‍ത്താവ് ചാലിയം വട്ടപ്പറമ്പ് കീഴില്ലത്ത് കൃഷ്ണദാസിന്റെ വീട്ടില്‍ 2011 ഫെബ്രുവരി 22 നാണ് നിഷ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍കൊണ്ടു വരാനായില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പിതാവ് ബാലകൃഷ്ണന്‍ പറഞ്ഞു. പുനരന്വേഷണത്തിന് കഴിഞ്ഞ ഏപ്രില്‍ നാലിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍, അന്വേഷണം ആരംഭിച്ചതിനെപറ്റി ഒരുവിവരവുമില്ലെന്നും മകളുടെ ഘാതകരെ കണ്ടെത്താനായി കേന്ദ്ര അഭ്യന്തരമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയരെയൊക്കെ സമീപിച്ചിട്ടും ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും പിതാവ് ബാലകൃഷ്ണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss