|    Jul 29 Sat, 2017 12:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുടുങ്ങി

Published : 2nd October 2016 | Posted By: SMR

കായംകുളം: ഹോട്ടലില്‍നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുടുങ്ങി മുറിവേറ്റു. പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്പിളി(35)ക്കാണ് തൊണ്ടയില്‍ മുറിവേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപമുള്ള റോയല്‍ ഹോട്ടലിലായിരുന്നു സംഭവം.
ഭര്‍ത്താവുമൊത്ത് ബിരിയാണി കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ തന്നെ താലൂക്കാശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് തൊണ്ടയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയത്. വിദഗ്ധ ചികില്‍സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജിലേക്കു പോവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും യുവതി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. വൈകീട്ടോടെ നഗരസഭാ അധികൃതര്‍ എത്തി പരിശോധിച്ച ഹോട്ടല്‍ അടച്ചുപൂട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക