|    Jan 17 Tue, 2017 4:45 pm
FLASH NEWS

യുവതിയുടെ തിരോധാനം: ഖുറേഷി അറസ്റ്റില്‍

Published : 22nd July 2016 | Posted By: SMR

കൊച്ചി: കൊച്ചി തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയിലെ മതപണ്ഡിതന്‍ ഖുറേഷിയെ പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖുറേഷിയെ മുംബൈയില്‍ അറസ്റ്റ് ചെയ്തത്. മെറിന്റെ സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയില്‍ യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. മെറിന്റെ ഭര്‍ത്താവ് യഹിയ, മതപണ്ഡിതനായ ഖുറേഷി എന്നിവര്‍ക്കെതിരേ എബിന്റെ പരാതിയില്‍ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതംമാറാന്‍ ഖുറേഷി തന്നെ നിര്‍ബന്ധിച്ചതായി എബിന്‍ മൊഴി നല്‍കിയിരുന്നു. വിവിധ ഏജന്‍സികളുടെ ചോദ്യംചെയ്യലും അറസ്റ്റ് സംബന്ധിച്ച നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇയാളെ കേരളത്തില്‍ എത്തിക്കുന്നതിനു ദിവസങ്ങളെടുക്കുമെന്നാണു സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക