|    Nov 24 Fri, 2017 7:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

Published : 11th November 2017 | Posted By: fsq

 

പൂപ്പാറ: പൂപ്പാറയിലെ ബന്ധുവീട്ടില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട്, വടക്കംപെട്ടി സ്വദേശി ഇമ്പരാജി(41)നെയാണ് ഇന്നലെ രാവിലെ ഉസിലാംപെട്ടി കോടതി പരിസരത്ത് നിന്ന് പിടികൂടിയത്. ഇമ്പരാജിന്റെ ഭാര്യ ശെല്‍വി (35)യെയാണ് വ്യാഴാഴ്ച വൈകീട്ട് പൂപ്പാറ, മൂലത്തുറയിലെ ബന്ധുവായ മല്ലികയുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി വഴക്കിട്ട് കഴിഞ്ഞ ബുധനാഴ്ച ശെല്‍വി അച്ഛന്റെ സഹോദരിയായ മല്ലികയുടെ മൂലത്തുറയിലെ വീട്ടിലെത്തിയിരുന്നു. തോട്ടം തൊഴിലാളിയായ മല്ലിക വ്യാഴാഴ്ച രാവിലെ പണിക്ക് പോയി വൈകീട്ട് മടങ്ങിവന്നപ്പോഴാണ് ശെ ല്‍വിയെ മരിച്ചനിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ 11ന് ശെല്‍വിയുടെ ഭര്‍ത്താവ് ഇമ്പരാജിനെ മൂലത്തുറ ഭാഗത്ത് ചിലര്‍ കണ്ടിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഭാര്യയുടെ പരപുരുഷ ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നു പ്രതി പോലിസിനു മൊഴിനല്‍കി. ശെല്‍വി മൂലത്തുറയിലെ ബന്ധുവീട്ടിലുണ്ടെന്നു വിവരം ലഭിച്ചതിനാല്‍ വ്യാഴാഴ്ച രാവിലെ എത്തിയ പ്രതി ശെല്‍വിയോട് വഴക്കിട്ടു. ഇതിനിടെ, കൈയില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ശെല്‍വിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദേവികുളം സിഐ കെ എസ് ജയന്‍, ശാന്തന്‍പാറ എസ്‌ഐ വി വിനോദ്കുമാര്‍, രാജാക്കാട് എസ്‌ഐ പി ഡി അനൂപ്‌മോന്‍, സിപിഒമാരായ പ്രദീപ് കുമാര്‍, രമേശന്‍, നിബിന്‍ ബി രാജു, സി വി സനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക