|    Nov 21 Tue, 2017 4:22 am
FLASH NEWS
Home   >  Kerala   >  

യുവതിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളെന്ന് ജയന്തന്‍

Published : 3rd November 2016 | Posted By: mi.ptk

p-n-jayanthan

തൃശൂര്‍: തൃശൂരില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാല്‍ പീഡനത്തിനിരയായ യുവതിയുടേത് കെട്ടിചമച്ച ആരോപണങ്ങളാണെന്ന് ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തന്‍. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നതായും ജയന്തന്‍ പറഞ്ഞു. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും കടം വാങ്ങിയിരുന്നു. അത്യാവശ്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്റെ കൈയ്യില്‍ നിന്നും തുക സംഘടിപ്പിച്ചു നല്‍കിയതാണ്. ഇതിന് തെളിവുണ്ട്. ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ ഉണ്ടാക്കിയ കഥയാണ് ഇപ്പോഴത്തേത്. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കില്‍ നിയമനടപടി സ്വീകരിച്ചോട്ടെയെന്നും ജയന്തന്‍ കൂട്ടിച്ചേര്‍ത്തു.
പണം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് യുവതി കോടതിയില്‍ തന്നെ ബോധ്യപ്പെടുത്തിയതാണെന്നും ജയന്തന്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക