|    Jan 20 Fri, 2017 3:27 pm
FLASH NEWS

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാവും അറസ്റ്റില്‍

Published : 8th October 2016 | Posted By: SMR

താമരശ്ശേരി: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും മാതാവും അറസ്റ്റില്‍. കോഴിക്കോട് ചേവരമ്പലം മോഹനന്റെ മകള്‍ അസ്‌ന(22)യാണ് ഭര്‍തൃവീട്ടില്‍ കഴിഞ്ഞ 21നു തൂങ്ങിമരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ഇവര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഡയറിക്കുറിപ്പില്‍നിന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. അസ്‌നയുടെ ഭര്‍ത്താവ് മുത്തപ്പന്‍പുഴ കളരിക്കല്‍ ജിന്റോ മാത്യു (32), ഇയാളുടെ മാതാവ് ഡെയ്‌സി (55) എന്നിവരെയാണ് താമരശ്ശേരി ഡിവൈഎസ്പി കെ അശ്‌റഫ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഒമ്പതുമാസം പ്രായമായ ആണ്‍കുട്ടിയുണ്ട്. ഇതിനു പുറമെ ഇവര്‍ ഒന്നരമാസം ഗര്‍ഭിണിയുമാണ്. വിവാഹത്തില്‍ എതിര്‍പ്പായിരുന്ന ജിന്റോയുടെ മാതാവ് ഇവരെ നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഭര്‍തൃവീട്ടില്‍ നിന്നുള്ള നിരന്തര പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ ഡയറിയില്‍ കുറിച്ചിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയാണ് ജിന്റോയെയും മാതാവിയെയും അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക