|    Jul 23 Mon, 2018 4:05 am
FLASH NEWS

യുവതിയുടെ ആത്മഹത്യ : പ്രതിശ്രുത വരന്‍ റിമാന്‍ഡില്‍

Published : 19th September 2017 | Posted By: fsq

 

പേരാമ്പ്ര: വെള്ളിയൂരിലെ പുതിയോട്ടുകണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളജ് അധ്യാപികയുമായ ജിന്‍സി (24) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ കൂടാതെ ലൈംഗിക പീഡനത്തിനും പേരാമ്പ്ര പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സന്ദീപ് പല ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ജിന്‍സിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. പല കാരണങ്ങള്‍ പറഞ്ഞ് സന്ദീപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജിന്‍സിയുമായി വിവാഹം നിശ്ചയിക്കുകയും ക്ഷണക്കത്തടിച്ച് കല്യാണം വിളിക്കുകയും ചെയ്യുന്നതിനിടെ സന്ദീപ് വിവാഹത്തി ല്‍ നിന്ന്് പിന്‍മാറുകയായിരുന്നു. നവംബര്‍ മാസം നടക്കേണ്ട കല്യാണത്തിന്റെ ക്ഷണം യുവതിയുടെ വീട്ടുകാര്‍ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു. കല്യാണം മുടങ്ങിയ മനോവിഷമത്തിലാണ് ജിന്‍സി കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്. പേരാമ്പ്ര സിഐ സുനില്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss