|    Jul 21 Sat, 2018 11:32 am
FLASH NEWS

യുവതിയുടെ ആത്മഹത്യ: പ്രതിശ്രുതവരന്‍ കസ്റ്റഡിയില്‍

Published : 18th September 2017 | Posted By: fsq

 

പേരാമ്പ്ര: വെള്ളിയൂരിലെ പുതിയോട്ടുംകണ്ടി ബാലകൃഷ്ണന്റെ മകള്‍ ജിന്‍സിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെതിരെ (30) പേരാമ്പ്ര പോലിസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തു. യുവതിയുടെ ബന്ധുക്കള്‍, സിപിഎം, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവ യുവാവിനെതിരെ പേരാമ്പ്ര പോലിസില്‍ പരാതി നല്‍കിയിരുന്നു. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയ മനോവിഷമത്തിലാണ് തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. വിവാഹ നിശ്ചയ ശേഷം യുവാവ് ജിന്‍സിയേയും കൂട്ടി പല സ്ഥലങ്ങളിലും യാത്ര ചെയ്യുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പറയുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ എടുത്തിട്ടില്ലെങ്കിലും ബിസ്സിയായാലും മറ്റും നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പോ ലിസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിനെ പോലിസ് വേളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെ പല തവണ പോലിസ് വീട്ടില്‍പോയെങ്കിലും യുവാവിനെകണ്ടെത്താ ന്‍ കഴിഞ്ഞിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവിലായിരുന്നു. യുവതി ഗസ്റ്റ് അധ്യാപികയും യുവാവ് തോടന്നൂര്‍ ബിആര്‍സി. ജീവനക്കാരനുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss