|    Oct 19 Fri, 2018 10:00 am
FLASH NEWS
Home   >  National   >  

യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Published : 6th May 2017 | Posted By: mi.ptk

ലുധിയാന: രാഷ്ട്രീയ പ്രവര്‍ത്തകയായ യുവതിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ  പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ലുധിയാന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമീണവിഭാഗം  വൈസ് പ്രസിഡന്റ് മോഹന്‍ സിങാണ് അറസ്റ്റിലായത്. വാട്‌സ്ആപ്പ്, പോണ്‍ വെബ്‌സൈറ്റ് എന്നിവയിലൂടെ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതറിഞ്ഞ യുവതി ഉടന്‍ തന്നെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ടൈഗേഴ്‌സ് ഗ്രൂപ്പ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്.ഇത് മറ്റ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു.
തന്നെ അപമാനിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും മോര്‍ഫ് ചെയ്ത വീഡിയോയാണ്  ഗ്രൂപ്പിലൂടെ പ്രചരിക്കപ്പെട്ടതെന്നും  യുവതി പരാതിയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss