|    Jul 22 Sun, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുവതിയുടെ അറസ്റ്റ് ഗുരുതരം

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ യുവതിയെ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്ത പോലിസ് നടപടി ഗുരുതരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പ്രതിപ്പട്ടികയില്‍ ചേര്‍ത്തവരെ കിട്ടാത്തതിനാല്‍ സ്ത്രീകളെ അറസ്റ്റുചെയ്യുന്നത് കാടത്തമാണ്. ഇടതു സര്‍ക്കാരിന്റെ ഈ പോലിസ് നയം പകപോക്കലാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന നയം പരിഷ്‌കൃത ജനാധിപത്യസമൂഹത്തിന് യോജിച്ചതല്ല. പോലിസിന്റെ കിരാത നടപടിക്കെതിരേ  പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss