|    Oct 18 Thu, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുവതിയുടെ അറസ്റ്റ് അന്യായം : എന്‍ഡബ്ല്യുഎഫ്‌

Published : 16th September 2017 | Posted By: fsq

 

കോഴിക്കോട്: കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസ് പ്രതി ബിപിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയായി ആരോപിക്കപ്പെട്ട യുവാവിന് പകരം, ഭാര്യയെ ഗൂഢാലോചനാ കുറ്റം ചുമത്തി ജയിലിലടച്ചത് അതിനീചമായ  മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന്  എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കവിത.ഇത്തരം സംഭവം കേരളത്തില്‍ ആദ്യമാണെന്നും, ഉത്തരേന്ത്യന്‍ രീതി കേരളത്തില്‍ നടപ്പിലാക്കാനുള്ള നീക്കമാണ്  ഇതിന്  പിന്നിലെന്നും  അവര്‍  ആരോപിച്ചു. എടപ്പാള്‍ സ്വദേശിനിയെയാണ്  കഴിഞ്ഞദിവസം പ്രതി ചേര്‍ത്ത് ജയിലിലടച്ചത്. ഭര്‍ത്താവിന്  ഭക്ഷണം ഉണ്ടാക്കി കൊടുത്തതിനടക്കമാണ് യുവതിയെ ജയിലിലടച്ചത്. സംഘപരിവാരത്തിനെ തൃപ്തിപ്പെടുത്താന്‍ സ്ത്രീകളെയടക്കം വേട്ടയാടുന്നത് നീതീകരിക്കാന്‍  കഴിയില്ല.  ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരേ   മനുഷ്യസ്‌നേഹികള്‍ ഒന്നിക്കണമെന്നും, നിരപരാധിയായ യുവതിയെ  മോചിപ്പിക്കണമെന്നും  അവര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss