|    Mar 24 Fri, 2017 5:49 pm
FLASH NEWS

യുവതിക്ക് മര്‍ദ്ദനം: ഭര്‍ത്താവ് അറസ്റ്റില്‍

Published : 12th February 2016 | Posted By: SMR

ചെന്ത്രാപ്പിന്നി: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികല്‍സയിലാ ണ്. ചെന്ത്രാപ്പിന്നി സ്വദേശി നമ്പിപുന്നിലത്ത് അബ്ദുറഹിമാന്റെ മകള്‍ ഫാതിമത്ത് സുഹറ(23)ക്കാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം രക്തം കട്ടപിടിച്ച് നീരുവന്ന അവസ്ഥയില്‍ യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുവതിയുടെ ഭര്‍ത്താവ് ഊരകം സ്വദേശി പുഴങ്കരയില്ലത്ത് മാഹിനെ(25)യാണ് മതിലകം പോലിസ് അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനത്തിനാണ് ഇയാള്‍ക്കെതിരെ കേസ്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കൂടുതല്‍ ആഭരണങ്ങള്‍ ആവശ്യപ്പെട്ടും മറ്റൊരു വിവാഹം കഴിക്കാന്‍ സമ്മതം ചോദിച്ചുമാണ് പ്രതി ഭാര്യയെ മര്‍ദ്ദിച്ചതെന്ന് മതിലകം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ മാഹിന്‍ ഊരകത്തെ സ്വന്തം വീട്ടില്‍ വച്ചും ചെന്ത്രാപ്പിന്നിയിലെ ഭാര്യ വീട്ടില്‍ വച്ചും മേശയില്‍ നിന്ന് വലിച്ചു താഴെയിടുകയും ഷൂവിട്ട് രഹസ്യ ഭാഗങ്ങളിലടക്കം ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അടുത്ത ദിവസം വിദേശത്ത് പോവാനിരുന്ന മാഹിന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ആക്കിയതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.

(Visited 79 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക