|    Dec 19 Wed, 2018 8:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ അമ്മയെ കൂട്ടബലാല്‍സംഗം ചെയ്

Published : 31st December 2017 | Posted By: kasim kzm

തുമുസഫര്‍നഗര്‍: യുവതിയുമായി യുവാവ് ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവാവിന്റെ അമ്മയെ കൂട്ടബലാല്‍സംഗം ചെയ്തു. യുവാവിനോടുള്ള പ്രതികാരം തീര്‍ക്കാനായി യുവതിയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജാല്‍ ഗ്രാമത്തിലാണു സംഭവം. നവംബര്‍ 20നാണ് ഗാസിയാബാദിലെ ഭോപുരാ ഗ്രാമത്തിലെ 26കാരനായ യുവാവ് 24 വയസ്സുള്ള യുവതിക്കൊപ്പം ഒളിച്ചോടിയത്. ഗാസിയാബാദില്‍ പഠിച്ചിരുന്ന യുവതിയുടെ സ്വദേശം മുസഫര്‍നഗറാണ്. ഒളിച്ചോട്ടത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പ്രതികാരം ചെയ്യാനായി യുവാവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ മാസം 19ന് തട്ടിക്കൊണ്ടുപോയ ഇവരില്‍ യുവാവിന്റെ മാതാവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയുമായിരുന്നു. തടവിലായിരുന്ന ഇവരെ 25ന് പോലിസ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോവലിനും കൂട്ടബലാല്‍സംഗത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു. യുവതിയുടെ പിതാവ്, പിതാവിന്റെ സഹോദരങ്ങള്‍, ഇവരിലൊരാളുടെ മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിലൊരാള്‍ മുന്‍ ഗ്രാമപ്രധാന്‍ ആണെന്നും പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss