|    Jan 24 Tue, 2017 2:47 pm
FLASH NEWS

യുവതിക്കെതിരേ വാട്‌സ്ആപ്പ് പ്രചാരണം; യുവാവ് അറസ്റ്റില്‍

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: യുവതിക്കെതിരേ അപകീര്‍ത്തികരമായ വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാങ്കയം സ്വദേശി തൊണ്ടിയില്‍ ലിജോ ജോസഫിനെ (26) ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.
വെള്ളിമാട് കുന്ന് സ്വദേശിനിയായ യുവതി അഭിസാരികയാണെന്ന തരത്തില്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളികള്‍ വന്നതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക