|    Jul 21 Sat, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിക്കെതിരായ പ്രചാരണം : കേസെടുക്കാന്‍ നിര്‍ദേശം

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താലി കെട്ടിയ ഉടനെ വിവാഹത്തില്‍ നിന്നു പിന്‍മാറിയ സംഭവത്തില്‍ യുവതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പോലിസിനു നിര്‍ദേശം നല്‍കി. യുവതിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ വീട് എം സി ജോസഫൈന്‍, കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ എന്നിവര്‍ ഇന്നു സന്ദര്‍ശിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss