|    Apr 20 Fri, 2018 1:11 am
FLASH NEWS

യുവതിക്കുനേരെ അക്രമം: പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

Published : 6th November 2016 | Posted By: SMR

മഞ്ചേരി: യുവതിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു അഞ്ചുവര്‍ഷം തടവും 50,000 പിഴയും. വടക്കാഞ്ചേരി കണ്ണംകുളം ചിറ്റയില്‍ കബീറി(27)നാണ് മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീര്‍ ശിക്ഷ വിധിച്ചത്. കാര്യവട്ടം മേല്‍കുളങ്ങര റബര്‍ എസ്‌റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ പ്രതി അതേ എസ്‌റ്റേറ്റില്‍ തന്നെ തൊഴിലെടുക്കുന്ന 25കാരിയെ ടാപ്പിങ് കത്തി ഉപയോഗിച്ച് കഴുത്തിനു കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് കേസ്.  ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 2010 ഫെബ്രുവരി 2ന് പുലര്‍ച്ചേ നാലിനാണ് സംഭവം. നഷ്ടപരിഹാര തുക പരാതികാരിക്കു നല്‍കണം. കേസില്‍ 24 സാക്ഷികളില്‍ 20 പേരെ വിസ്തരിച്ചു. തൊണ്ടിമുതലായി പ്രതി ഉപയോഗിച്ചിരുന്ന ടാപ്പിങ് കത്തി കോടതിയില്‍ ഹാജരാക്കി. പരാതിക്കാര്‍ക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയ്‌സണ്‍ തോമസ് ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss