|    Mar 23 Thu, 2017 9:57 am
FLASH NEWS

യുവതിക്കും യുവാവിനും മര്‍ദ്ദനം; നാലു പേര്‍ അറസ്റ്റില്‍

Published : 25th July 2016 | Posted By: SMR

മാനന്തവാടി: യുവതിയെയും കുട്ടിയെയും യുവാവിനെയും ആക്രമിച്ച നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. തവിഞ്ഞാല്‍ സ്വദേശികളായ ഇലഞ്ഞിക്കല്‍ സുധീഷ് (36), കപ്പലുമാക്കല്‍ അഖില്‍ (മിഥുന്‍-28), പഴയവീട്ടില്‍ അനൂപ് (28), മാനന്തവാടി പരിയാരംകുന്ന് വാഴേപ്പറമ്പില്‍ റിന്റു (26) എന്നിവരെയാണ് മാനന്തവാടി പോലിസ് പിടികൂടിയത്.
ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി ബസ്‌സ്റ്റാന്റിന് സമീപം വന്നിറങ്ങിയ യുവാവിനെ പെരുവകയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് മര്‍ദ്ദിച്ചെന്നാണ് കേസ്. പ്രതികളിലൊരാളായ സുധീഷിന്റെ ഭാര്യയുമായി യുവാവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സുധീഷിന്റെ ഭാര്യക്കും മകനും മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കഴുത്തില്‍ തോര്‍ത്തുമുണ്ട് കുരുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും യുവതിയുടെ വസ്ത്രങ്ങള്‍ സംഘം വലിച്ചുകീറിയതായും പരാതിയുണ്ട്.
ബഹളംകേട്ട പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി തന്നെ സ്ഥലത്തെത്തിയ പോലിസ് നാലു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനഭംഗശ്രമം, അതിക്രമിച്ച് വീട്ടില്‍ കയറല്‍, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
മാസങ്ങളായി സുധീഷ് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്ന് പോലിസ് പറഞ്ഞു. മര്‍ദ്ദനമേറ്റ യുവാവിന്റെ ശരീരത്തില്‍ 38ലധികം മുറിവുകളുണ്ട്. യുവതിയുടെ പരിക്കും ഗുരുതരമാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാന്‍ഡ് ചെയ്തു.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക