|    Apr 29 Sat, 2017 11:05 pm
FLASH NEWS

യുവതികള്‍ ഒരുങ്ങുന്നു; അണ്ടര്‍ 20 ലോകകപ്പ് 13ന്

Published : 4th November 2016 | Posted By: SMR

ടി പി  ജലാല്‍

എട്ടാമത് ഫിഫ അണ്ടര്‍ 20 വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെ ന്റ് ഈ മാസം 13ന് ഓഷ്യാനിയന്‍ രാജ്യമായ പാപുവ ന്യു ഗിനിയയില്‍ ആരംഭിക്കും. ഉദ്ഘാടനമല്‍സരത്തില്‍ സ്വീഡ ന്‍ ഒരു തവണ ചാംപ്യന്‍മാരായ ഉത്തര കൊറിയയെയും അന്നു തന്നെ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ പാപു വ  ന്യു ഗിനിയയെയും നേരിടും.
മുന്നു തവണ ചാംപ്യന്‍മാരായ ജ ര്‍മനിയാണ് നിലവിലെ ജേതാക്കള്‍. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയാണ് റണ്ണറപ്പ്.  ഫ്രാന്‍സ് മൂന്നും ഉത്തര കൊറിയ കൊറിയ നാലാം സ്ഥാനവുമാണ് 2014 ല്‍ കാനഡയില്‍ നടന്ന ടൂര്‍ണമെന്റില്‍ നേടിയത്.
ആറ് വന്‍ കരകളില്‍ നിന്നായി 16 ടീമുകളാണ് ഇത്തവണ മല്‍സരിക്കുന്നത്. ഗ്രൂപ്പ് എയി ല്‍ ആതിഥേയരായ പാപുവ ന്യു ഗിനിയക്ക് പുറമെ ഒരു തവണ മൂന്നാംസ്ഥാനവും രണ്ട് തവണ നാലാംസ്ഥാനവും നേടിയ ബ്രസീല്‍, സ്വീഡന്‍, ഉത്ത ര കൊറിയ ടീമുകളും ഗ്രൂപ്പ് ബിയില്‍ രണ്ട് തവണ റണ്ണറപ്പായ  നൈജീരിയ,കാനഡ, ജപ്പാന്‍ , സ്‌പെയിന്‍ ടീമുകളും മാറ്റുയ്ക്കും.  ഗ്രൂപ്പ് സിയില്‍ മൂന്നു തവണ കിരീടം നേടിയ അമേരിക്ക, ഫ്രാന്‍സ്, ഘാന, ന്യൂസിലന്‍ഡ് ടീമുകളും ഗ്രൂപ്പ് ഡിയില്‍ ജര്‍മനി വെനിസ്വേല, മെക്‌സിക്കോ, ദക്ഷിണ കൊറിയ ടീമുകളും അണിനിരക്കും. ഫൈനല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
2002ല്‍ കാനഡയിലാണ് ആദ്യമായി ഫിഫ അണ്ടര്‍ 20 ടൂ ര്‍ണമെന്റ് സംഘടിപ്പിച്ചത്. ഏഷ്യ 2012ല്‍ (ജപ്പാന്‍) ആതിഥേയരായിട്ടുണ്ട്. ആദ്യ രണ്ട് ടൂര്‍ണമെന്റുകളില്‍ 12 ടീമുകള്‍ മല്‍സരിച്ചത് കഴിഞ്ഞ തവണയാണ് 16 ആക്കിയത്.
അര്‍ജന്റീന ഇതു വരെ യോഗ്യത നേടിയിട്ടില്ല. അമേരിക്കയാണ് ആദ്യ ചാംപ്യന്‍മാര്‍. രണ്ടു തവണ റണ്ണറപ്പായ ചൈനയ്ക്കും ഇത്തവണ യോഗ്യത നേടാനായില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day