|    Jul 20 Fri, 2018 10:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതികളുടെ അക്രമം : ഡ്രൈവര്‍ക്ക് നീതി ലഭ്യമാക്കണം – ടിയുസിഐ

Published : 26th September 2017 | Posted By: fsq

 

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ കൊള്ള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യുവതികളുടെ ക്രൂരമായ പീഡനത്തിനും അപമാനത്തിനും ഇരയായ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്നോളം ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത ആളാണ് ഷെഫീക്ക്. ഇദ്ദേഹം നഗരമധ്യത്തില്‍ പരസ്യമായി വിവസ്ത്രനാക്കപ്പെട്ടു. യുവതികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കുക, ഷെഫീക്കിന് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചു മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും പ്രസിഡന്റ്് ടി സി സുബ്രഹ്മണ്യന്‍ അറിയിച്ചു. സ്ത്രീകള്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നു ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് പറഞ്ഞു. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവുന്നതിനു മുമ്പ് ഉടുമുണ്ടും അടിവസ്ത്രവും വലിച്ചുകീറി. ആളുകള്‍ക്കു മുമ്പില്‍ കൈകൊണ്ടു നാണം മറയ്‌ക്കേണ്ടി വന്ന ദുരനുഭവം ഇനിയാര്‍ക്കുമുണ്ടാവരുതെന്നാണ് പ്രാര്‍ഥനയെന്നും ഷെഫീക്ക് പറഞ്ഞു. അതേസമയം സ്ത്രീത്ത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മരട് പോലിസ് ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss