|    Jan 20 Fri, 2017 9:48 pm
FLASH NEWS

യുവജനതാദള്‍ മാനവിക ഐക്യസന്ദേശ യാത്ര തുടങ്ങി

Published : 20th February 2016 | Posted By: SMR

കുമ്പള: ഭയരഹിത സമൂഹത്തിന് യുവതയുടെ കാവല്‍ എന്ന പ്രമേയത്തില്‍ യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലിം മടവൂര്‍ നയിക്കുന്ന മാനവിക ഐക്യസന്ദേശയാത്രയ്ക്ക് കുമ്പളയില്‍ തുടക്കം. ജനതാദള്‍-യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജാവേദ് റാസ ജാഥാ ലീഡര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ പ്രവീണ്‍ അധ്യക്ഷത വഹിച്ചു.
പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍, ജനതാദള്‍ സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി കുഞ്ഞാലി, എ ഭാസ്‌കരന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, എ വി രാമകൃഷ്ണന്‍, സിദ്ദീഖലി മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, അഹമ്മദലി കുമ്പള എന്നിവരും ജാഥാ അംഗങ്ങളായ അജി ഫ്രാന്‍സിസ്, ഇ കെ സജിത്കുമാര്‍, എന്‍ കെ അനില്‍കുമാര്‍, പി എം ഷബീറലി, എം വി ശ്യാം, രാജീവ് നെല്ലിക്കുന്നില്‍, എന്‍ അബ്ദുല്‍സത്താര്‍, എ വി ഖാലിദ്, രാമചന്ദ്രന്‍ കുയാണ്ടി സംസാരിച്ചു.നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അസഹിഷ്ണുത രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജാവേദ് റാസ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക