|    Jul 16 Mon, 2018 10:31 am

യുവജനങ്ങള്‍ കര്‍മശേഷി രാജ്യപുരോഗതിക്കായി വിനിയോഗിക്കണം: ജസ്റ്റിസ് കെ ടി തോമസ്‌

Published : 6th September 2017 | Posted By: fsq

 

കോട്ടയം: യുവജനതയുടെ കര്‍മശേഷി രാഷ്ട്രപുരോഗതിക്കായി വിനിയോഗിക്കണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ടി തോമസ്. സേവനത്തിലധിഷ്ഠിതമായ മേഖലകളില്‍ യുവാക്കള്‍ കര്‍മനിരതരാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റ് വടവാതൂരില്‍ സംഘടിപ്പിച്ച ‘സ്‌നേഹസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയില്‍ സാമൂഹിക പ്രതിബദ്ധത കുറഞ്ഞുവരികയാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങളിലധിഷ്ഠിതമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കു യുവജനത മുന്‍ഗണന നല്‍കണം. അക്രമത്തിനും അനീതിക്കുമെതിരേ പ്രതികരിക്കാന്‍ യുവമനസ്സുകള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണക്കിറ്റുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ധനസഹായ വിതരണം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ടി ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അമല്‍ ഗാന്ധിഭവന്‍, അജീഷ് ജോണ്‍, എബി ജെ ജോസ്, വി എസ് തോമസ് തുടങ്ങിയവരെ ചടങ്ങില്‍ ജസ്റ്റിസ് കെ ടി തോമസ് ആദരിച്ചു. സ്‌നേഹക്കൂട് ചെയര്‍പേഴ്‌സണ്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, റോയി ജോണ്‍ ഇടവന്തറ, കെ പി ഭുവനേശന്‍, വി ടി സോമന്‍കുട്ടി, എന്‍ സി ചാക്കോ, ഏകതാ പ്രവാസി ദേശീയ ചെയര്‍മാന്‍ റഹിം ഒലവക്കോട്, മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, അനുരാജ് ബി കെ, നിഷാന്ത് ശിവദാസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss