|    Aug 16 Wed, 2017 8:43 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

യുവകവി പുരസ്‌കാരം: സൃഷ്ടികള്‍ ക്ഷണിച്ചു

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: ഒഎന്‍വി ഫൗണ്ടേഷന്‍ മലയാള യുവകവി പുരസ്‌കാരത്തിനു സൃഷ്ടികള്‍ ക്ഷണിച്ചു. 50,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം.
25 വയസ്സ് വരെയുള്ളവരുടെ മൗലിക രചനകളാണ് പരിഗണിക്കുക. സൃഷ്ടികള്‍ നവംബര്‍ 15ന് മുമ്പ് onvfoundationaward@gmail.com എന്ന ഇ-മെയിലില്‍ ലഭിക്കണം. ഒഎന്‍വി കുറുപ്പിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യാന്തരതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച കവിക്കുള്ള ഒഎന്‍വി അന്തര്‍ദേശീയ പുരസ്‌കാരദാന ചടങ്ങിലാണ് യുവകവി പുരസ്‌കാരവും സമ്മാനിക്കുക. 2017 ഫെബ്രുവരി 17ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് പുരസ്‌കാരദാന സമ്മേളനം. യുഎഇയിലെ ഹൈസ്‌കൂള്‍തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഒഎന്‍വി കവിതകളുടെ ആലാപന മല്‍സരവും നടക്കും. ജ്ഞാനപീഠ ജേതാവ് ഒഎന്‍വി കുറുപ്പിന്റെ സാഹിത്യ സാംസ്‌കാരിക സംഭാവനകള്‍ അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഎന്‍വി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക