|    Dec 15 Sat, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുറി അവ്‌നെറി അന്തരിച്ചു

Published : 21st August 2018 | Posted By: kasim kzm

ജെറുസലേം: ഇസ്രായേലിലെ പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യുറി അവ്‌നെറി (94) അന്തരിച്ചു. ഫലസ്തീനികളുടെ അവ—കാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിക്കുന്ന ഇസ്രായേല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്് തെല്‍ അവീവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളോളമായി ഇസ്രായേല്‍ സമാധാന ക്യാപുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ രൂപീകരണ സമയം മുതല്‍ ഇസ്രായേലില്‍ കഴിയുന്ന അദ്ദേഹം ഫലസ്തീന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ ഇസ്രായേ—ലിവലതുപക്ഷം ശക്തമായി എതിര്‍ത്തു. പലപ്പോഴും അദ്ദേഹത്തിനെതിരേ ആക്രമണങ്ങള്‍ അരങ്ങേറി. നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss