|    Nov 15 Thu, 2018 8:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: 13കാരി ബലാല്‍സംഗത്തിന് ഇരയായി

Published : 12th August 2018 | Posted By: kasim kzm

ബഹ്‌റെയ്ച്ച്: ഉത്തര്‍പ്രദേശില്‍ 13കാരിയായ വിദ്യാര്‍ഥിനിയെ ബലാല്‍സംഗത്തിനിരയാക്കി. സംഭവത്തില്‍ ദേവേന്ദ്ര എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കസ്തൂര്‍ബ ഗാന്ധി അവസിയ ബാലികാ വിദ്യാലയത്തിലെ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്.
വയറുവേദനയായതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ പോവണമെന്ന് സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ആ സമയം അവിടെയെത്തിയ മറ്റൊരു കുട്ടിയുടെ അമ്മയോടൊപ്പം പെണ്‍കുട്ടിയെ വാര്‍ഡന്‍ പറഞ്ഞയച്ചു. വീട്ടിലേക്കുള്ള വഴിയില്‍ വച്ച് സ്ത്രീ തന്റെ ബന്ധുവായ ദേവേന്ദ്ര എന്നയാള്‍ക്ക് കുട്ടിയെ കൈമാറി.
തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ സ്‌കൂള്‍ വാര്‍ഡന്‍ രശ്മി ശ്രീവാസ്തവയ്ക്കും മറ്റു രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ക്കുമെതിരേ കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss