|    Nov 19 Mon, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുപി: 12,000 അധ്യാപക നിയമനം കോടതി റദ്ദാക്കി

Published : 3rd November 2018 | Posted By: kasim kzm

ലഖ്‌നോ: 2016ല്‍ യുപി സര്‍ക്കാ ര്‍ 12,000ലേറെ അധ്യാപകരെ നിയമിച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഈ വര്‍ഷം ആദ്യം 68,500 തസ്തികകള്‍ നികത്താന്‍ തുടങ്ങിയ നിയമന നടപടികളില്‍ സിബിഐ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. 12,460 അസിസ്റ്റന്റ് അധ്യാപകരുടെ നിയമനം നടന്നത് അഖിലേഷ് യാദവ് സര്‍ക്കാരിന്റെ ഭരണകാലത്താണ്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പ്രാഥമിക വിദ്യാലയങ്ങളിലെ 68,500 തസ്തികകളിലേക്കുള്ള അസിസ്റ്റന്റ് അധ്യാപക നിയമനം നേരത്തേ തന്നെ തടസ്സപ്പെട്ടതാണ്്. ബിജെപി അധികാരത്തി ല്‍ വന്നശേഷം സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആദ്യത്തെ ഏറ്റവും വലിയ നിയമനപ്രക്രിയയായിരുന്നു ഇത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss