|    Jun 23 Sat, 2018 2:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി : സുബേദാറുടെ പെണ്‍മക്കളെ കൊലപ്പെടുത്തി

Published : 10th May 2017 | Posted By: fsq

ലഖ്‌നോ: വിരമിച്ച ആര്‍മി സുബേദാറുടെ പെണ്‍മക്കളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആരതി (24), അന്തിമ (17) എന്നിവരാണ് പാര പ്രദേശത്തെ വീട്ടില്‍വച്ച് കൊലചെയ്യപ്പെട്ടത്. ആര്‍മി സുബേദാര്‍ (റിട്ട) എല്‍ ബി സിങ് ഭാര്യയോടൊത്ത് ഡോക്ടറെ കാണാന്‍ പോയപ്പോഴായിരുന്നു സംഭവം. വീട്ടില്‍ തിരിച്ചെത്തിയ രക്ഷിതാക്കള്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്.  ഉന്നത പോലിസുദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. അന്വേഷണത്തിന് ശുനകസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.  മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ക്രമസമാധാനപാലനത്തില്‍ ബിജെപി പരാജയമാണെന്ന് കൊലപാതകം തെളിയിക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു. എന്നാല്‍,ബിജെപി വക്താവ് ശലഭ്മണി ത്രിപാഠി ഇത് നിഷേധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss