|    Sep 21 Thu, 2017 5:02 am
Home   >  Todays Paper  >  page 7  >  

യുപി: റാലിക്കിടെ തിരക്കില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു

Published : 10th October 2016 | Posted By: SMR

ലഖ്‌നോ: ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മായാവതിയുടെ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികളെ കാണാതായിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടി സ്ഥാപക നേതാവ് കാന്‍ഷിറാമിന്റെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്.
ബിജ്‌നോര്‍ സ്വദേശിനിയായ ശാന്തിദേവി (68) യാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മായാവതിയുടെ പ്രസംഗം കഴിഞ്ഞ് ആളുകള്‍ പുറത്തേക്ക് പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ഗേറ്റുകളില്‍ ഒന്നിലെ പടികളില്‍കൂടി ആളുകള്‍ ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.
പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക