|    Jan 21 Sat, 2017 12:05 pm
FLASH NEWS

യുപി മന്ത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട് ബലാല്‍സംഗ ഇര സുപ്രിംകോടതിയില്‍

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി അഅ്‌സംഖാനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ബുലുന്ദ്ഷഹര്‍ കൂട്ട ബലാല്‍സംഗക്കേസിലെ ഇര 14കാരി പെണ്‍കുട്ടി സുപ്രിംകോടതിയെ സമീപിച്ചു. പഠിക്കാനുള്ള സൗകര്യമൊരുക്കണം, കുടുംബത്തിനും തനിക്കും പുനരധിവാസവും സുരക്ഷയുമൊരുക്കണം, കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കേസില്‍ നടക്കുന്ന അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുലുന്ദ്ഷഹര്‍ ബലാല്‍സംഗക്കേസ് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അഅ്‌സംഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ നാണം കെടുത്താന്‍ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയാണോ ഇതെന്ന് അന്വേഷിക്കണം. അധികാരത്തിലെത്താന്‍ ചിലര്‍ ഏതുവരെയും തരംതാഴുമെന്നും അഅ്‌സംഖാന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക