|    Oct 18 Wed, 2017 7:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുപി മദ്യദുരന്തം: മരണം 21 ആയി

Published : 18th July 2016 | Posted By: SMR

ഇറ്റ: ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. വെള്ളിയാഴ്ച വൈകീട്ടുണ്ടായ സംഭവത്തില്‍ ലുഹാരി, ദാര്‍വാജ, ലൗഖേര ഗ്രാമങ്ങളിലെ ആറുപേര്‍ മരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ 14 പേര്‍ കൂടി മരണപ്പെട്ടു. അവശരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 പേരില്‍ ആറുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മുഖ്യപ്രതി ശ്രീപാലിനെ അറസ്റ്റ് ചെയ്തതായി പോലിസ് സൂപ്രണ്ട് അജയ് ശങ്കര്‍ റായ് വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം സാമ്പത്തികസഹായം നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് യാദവ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക