|    Dec 18 Mon, 2017 6:29 pm
Home   >  Todays Paper  >  page 7  >  

യുപി: ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നു

Published : 1st July 2016 | Posted By: SMR

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഏഴുവയസ്സുള്ള ബാലികയെ ബലാല്‍സംഗം ചെയ്തശേഷം കുത്തിക്കൊന്നു. സിക്കാരിയ ഛട്ട ഗ്രാമത്തിലാണ് സംഭവം. അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് രാജേഷ് ശ്രീവാസ്തവ പറഞ്ഞു. വയലില്‍നിന്ന് പോലിസാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത ത്.ബാലികയെ അയല്‍വാസി യായ ആണ്‍കുട്ടി ബലാല്‍സംഗം ചെയ്തിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ ആണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കയച്ചിരുന്നു. സംഭവത്തില്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മാവനെ യും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss