|    Jul 29 Sat, 2017 12:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: പുറത്തായ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിഎസ്പിയില്‍

Published : 11th August 2016 | Posted By: SMR

ലഖ്‌നോ: പുറത്താക്കപ്പെട്ട മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിഎസ്പിയില്‍ ചേര്‍ന്നു. ഒരു എസ്പി എംഎല്‍എയും മറ്റൊരു ബിജെപി നേതാവും ബിഎസ്പിയില്‍ ചേര്‍ന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി നസീമുദ്ദീന്‍ സിദ്ദീഖി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് പുറത്താക്കിയ നവാബ് കാസിം അലിഖാന്‍, മുസ്‌ലിം ഖാന്‍, ദില്‍ നവാസ് ഖാന്‍ എന്നീ എംഎല്‍എമാരാണ് ബിഎസ്പിയില്‍ ചേര്‍ന്നത്. എസ്പി എംഎല്‍എ നവാസിഷ് ആലംഖാനാണ് ബിഎസ്പിയില്‍ ചേര്‍ന്ന മറ്റൊരു എംഎല്‍എ. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ അവദേശ് ശര്‍മയും ബിഎസ്പിയിലെത്തി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതി ടിക്കറ്റ് ലേലം വിളിക്കുന്നുവെന്നാരോപിച്ച് സ്വാമി പ്രസാദ് മൗര്യയും ആര്‍ കെ ചൗധരിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തേ ബിഎസ്പി വിട്ടത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക