യുപി പിടിക്കാന്‍ രാഹുല്‍ ഗാന്ധി ‘ചാണക്യന്’ പ്രശാന്ത് കിഷോറിനെ കൂട്ടുപിടിക്കുന്നു
Published : 3rd March 2016 | Posted By: swapna en


ലക്നൗ:മോഡിയെ കേന്ദ്രത്തിലും നിതീഷ് കുമാറിനെ ബീഹാറിലും അവരോധിച്ച തിരഞ്ഞെടുപ്പ് കളത്തിലെ ചാണക്യന് പ്രശാന്ത് കിഷോറിനെ രാഹുല്‍ ഗാന്ധി കൂട്ടുപിടിക്കുന്നു. യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം കൈപിടിയിലൊതുക്കാനാണ് രാഹുല്‍ രാഷ്ട്രീയ ചാണക്യന് പ്രശാന്ത് കിഷോറുമായി കൈ കോര്‍ക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച് പ്രശാന്ത്് കിഷോറുമായി കൂടിക്കാഴ്ച നടത്തി.
ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കിഷോറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ മൂന്ന് ‘എമ്മു’കളെ (മോഡി, മുലയാം, മായാവതി) തോല്‍പ്പിച്ച് അധികാരത്തില്‍ എത്തുമെന്നാണ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചത്.
പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ സഹായിക്കാമെന്ന് പ്രശാന്ത് കിഷോര്‍ വാക്കു നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് നിര്‍മ്മല്‍ ഖത്താരി പറഞ്ഞു.
ബിജെപി സര്‍ക്കാരിനെ കേന്ദ്രത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. കിഷോറിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ബീഹാറിലെ തിരഞ്ഞെടുപ്പിലും കിഷോര്‍ ആയിരുന്നു നിതീഷിന്റെ ബുദ്ധി കേന്ദ്രം.
ALSO READ


......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.