|    Jan 20 Fri, 2017 3:22 pm
FLASH NEWS

യുപി നിയമസഭ വികസിപ്പിച്ചു; പ്രജാപതി വീണ്ടും സഭയില്‍

Published : 27th September 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശ് മന്ത്രിസഭാ വികസനത്തില്‍ മുന്‍മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയെ തിരിച്ചെടുത്തു. പ്രജാപതിയടക്കം നാലു മന്ത്രിമാരാണ് യുപിയിലെ അഖിലേഷ് യാദവ് മന്ത്രിസഭയില്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. 2017ല്‍ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയുടെ അവസാന വികസനമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മനോജ് പാണ്ഡേ, ശിവ്കാന്ത്  ഓഝ, സിയാവുദ്ദീന്‍ റിസ്‌വി എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മറ്റുമന്ത്രിമാര്‍. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ റിയാസ് അഹ്മദ്, യാസിര്‍ ഷാ, രവിദാസ് മല്‍ഹോത്ര എന്നിവര്‍ക്കും സഹമന്ത്രിമാരായ അഭിഷേക് മിശ്ര, നരേന്ദ്ര വര്‍മ, ഷംഖ്‌ലാല്‍ മാജി എന്നിവര്‍ക്കും പുനസ്സംഘടനയില്‍ കാബിനറ്റ് പദവി നല്‍കി.
പ്രജാപതിക്കൊപ്പം മന്ത്രിസഭയില്‍നിന്ന് പുറത്താക്കപ്പെട്ട രാജ് കിഷോര്‍ സിങിന് പുനസ്സംഘടനയില്‍ തിരിച്ചെത്താനാവില്ലെന്നത് ശ്രദ്ധേയമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിന്റെ ഭാഗമായി കളങ്കിതരായ മന്ത്രിമാരെ ഒഴിവാക്കി മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രജാപതിയെയും രാജ് കിഷോര്‍ സിങിനെും പുറത്താക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക