|    Oct 20 Fri, 2017 5:04 am
Home   >  Todays Paper  >  page 7  >  

യുപി നിയമസഭയ്ക്ക് മുമ്പില്‍ കോണ്‍ഗ്രസ്സിന്റെ തക്കാളി വില്‍പന

Published : 5th August 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തക്കാളിവില്‍പന. ഒരുവണ്ടി നിറയെ തക്കാളിയുമായെത്തിയ പ്രവര്‍ത്തകര്‍ കിലോഗ്രാമിന് 10 രൂപയ്ക്കാണു വില്‍പന നടത്തിയത്. തക്കാളിക്ക് പ്രധാന നഗരങ്ങളില്‍ വില 100 രൂപയോളമെത്തിയ സാഹചര്യത്തില്‍ പ്രതിഷേധസൂചകമായാണ് കോണ്‍ഗ്രസ്സുകാര്‍ തക്കാളി വില്‍പന നടത്തിയത്. നേരത്തെ പ്രവര്‍ത്തകര്‍ യൂത്ത്‌കോണ്‍ഗ്രസ് ഓഫിസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ (തക്കാളി) ആക്കി മാറ്റിയിരുന്നു. ഒരാള്‍ക്ക് ഒരു കിലോഗ്രാം എന്ന തായിരിന്നു നിരക്ക്. സബ്‌സിഡി കൗണ്ടറുകള്‍ തുറക്കാനോ തക്കാളിയുടെ വിലവര്‍ധന തടയാനോ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു തിവാരി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക