|    Oct 23 Mon, 2017 10:03 am
Home   >  Todays Paper  >  page 7  >  

യുപി നിയമസഭയില്‍ ബഹളം: പ്രതിപക്ഷാംഗങ്ങളെ പുറത്താക്കി

Published : 24th August 2016 | Posted By: SMR

ലഖ്‌നോ: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വന്‍ ബഹളം സൃഷ്ടിച്ച പ്രതിപക്ഷ എംഎല്‍എമാരെ ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് പുറത്താക്കി. സഭാനടപടികള്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ബിഎസ്പി, ബിജെപി, ആര്‍എല്‍ഡി, അപ്‌നാദള്‍ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി സഭയുടെ നടുത്തളത്തിലേക്ക് കുതിച്ചു. ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്ന മുദ്രാവാക്യമെഴുതിയ തൊപ്പികള്‍ ധരിച്ചാണ് ബിഎസ്പി അംഗങ്ങള്‍ എത്തിയത്. കരിമ്പ് കര്‍ഷകരുടെ കൂലി കുടിശ്ശിക നല്‍കാത്തതിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മുദ്രാവാക്യങ്ങള്‍ ആര്‍എല്‍ഡി അംഗങ്ങളും ഉയര്‍ത്തി.
ക്രമസമാധാനം, വൈദ്യുതി, സ്ത്രീസുരക്ഷ എന്നീ വിഷയങ്ങളാണ് ബിജെപി അംഗങ്ങള്‍ ഉന്നയിച്ചത്. അംഗങ്ങളെ അനുനയിപ്പിക്കാനുള്ള സ്പീക്കര്‍ മാതാപ്രസാദ് പാണ്ഡെയുടെ ശ്രമം വിഫലമായി. സഭാനടപടികള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ നടുത്തളത്തില്‍ കടന്ന് ബഹളം സൃഷ്ടിച്ച പ്രതിപക്ഷാംഗങ്ങള്‍ക്കെതിരേ കടുത്ത നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അസംഖാന്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ബഹളക്കാരെ പുറത്താക്കാനുള്ള പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശമനുസരിച്ച് അംഗങ്ങളെ മാര്‍ഷലുകള്‍ പുറത്താക്കുകയായിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ പിന്നീട് സഭയ്ക്കു പുറത്ത് ധര്‍ണ നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക