|    Aug 21 Tue, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: ദലിത് ഓഫിസര്‍ക്ക് കുടിവെള്ളം നിഷേധിച്ചു

Published : 3rd August 2018 | Posted By: kasim kzm

കൗശംബി (യുപി): വനിതാ ദലിത് ഉദ്യോഗസ്ഥയ്ക്ക് കുടിവെള്ളം നിഷേധിച്ചതിന് രണ്ട് ഗ്രാമത്തലവന്‍മാരടക്കം ആറുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ അംബാവപൂരബ് ഗ്രാമത്തിലാണ് ഡെപ്യൂട്ടി വെറ്ററിനറി ഓഫിസര്‍ക്ക് കുടിവെള്ളം നിഷേധിച്ചത്.
ദലിത് ആയതുകൊണ്ടാണ് ഡോ. സീമ എന്ന ഓഫിസറോട് ക്രൂരത കാണിച്ചതെന്ന് പോലിസ് സൂപ്രണ്ട് പ്രദീപ് ഗുപ്ത പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേലുദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ പുനരവലോകനം ചെയ്യാനാണ് ഓഫിസര്‍ ഗ്രാമത്തിലെത്തിയത്. താന്‍ വെള്ളം കുടിച്ചാല്‍ കുപ്പി ചീത്തയാവുമെന്നും അതു വലിച്ചെറിയേണ്ടിവരുമെന്നുമാണ് ഗ്രാമത്തലവനും മറ്റും പറഞ്ഞതെന്ന് സീമ പറഞ്ഞു. ഗ്രാമീണരോട് വെള്ളം ചോദിച്ചപ്പോള്‍ അവരെ ഗ്രാമത്തലവനും കൂട്ടരും വിലക്കിയെന്നും സീമ പറഞ്ഞു.
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിത് പീഡനം വര്‍ധിച്ചെന്നും ദലിത് ഉദ്യോഗസ്ഥര്‍ ഭീഷണിയും അപമാനവും നേരിടുകയാണെന്നും യുപി കോണ്‍ഗ്രസ് വക്താവ് അശോക്‌സിങ് പറഞ്ഞു.
ദലിതുകളെ ബിജെപി തൊട്ടുകൂടാത്തവരായിട്ടാണ് കാണുന്നതെന്നും ഭരണഘടനയില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് സുനില്‍സിങ് സാജന്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss