|    Jan 24 Tue, 2017 8:41 pm
FLASH NEWS

യുപി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം നാളെ മുതല്‍

Published : 1st August 2016 | Posted By: SMR

വാരണാസി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ്സിന്റെ പ്രചാരണം നാളെ ആരംഭിക്കും. വാരണാസിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാഗാന്ധിയുടെ റോഡ്‌ഷോയോടെയാണ് കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദീക്ഷിത്, സംസ്ഥാനത്തിന്റെ ചുമതലവഹിക്കുന്ന ഗുലാം നബി ആസാദ് എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റോഡ്‌ഷോയില്‍ പങ്കാളികളാവും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ വികസനമില്ലായ്മക്കെതിരേ പ്രചാരണ പരിപാടി ആരംഭിക്കാന്‍ തീരുമാനിച്ചു. ദര്‍ദ് എ ബനാറസ് (ബനാറസിന്റെ വേദന) എന്ന പേരിലാണ് പ്രചാരണ പരിപാടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക