|    Mar 23 Thu, 2017 6:02 am
FLASH NEWS

യുപി ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published : 17th September 2016 | Posted By: SMR

ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ പെഡ ഗ്രാമത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ചിലര്‍ ശല്യപ്പെടുത്തിയതാണ് രണ്ടു സമുദായങ്ങള്‍ ഏറ്റുമുട്ടാന്‍ കാരണം. ഇരുവിഭാഗവും കല്ലേറും വെടിവയ്പും നടത്തി. 27നും 30നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മീററ്റിലേക്ക് ചികില്‍സയ്ക്കായി കൊണ്ടുപോയി.
സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ അന്യ സമുദായക്കാരായ യുവാക്കള്‍ ശല്യപ്പെടുത്തിയതാണ് കുഴപ്പത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത വഴിയാത്രക്കാരന് മര്‍ദ്ദനമേറ്റു. അയാള്‍ മറ്റു ചിലരോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഘട്ടനമുണ്ടായത്. ഗ്രാമത്തില്‍ വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണാധീനമാണെന്ന് ഡിജിപി എസ് ജാവീദ് അഹമ്മദ് പറഞ്ഞു.

(Visited 102 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക