|    Aug 21 Mon, 2017 4:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: ഒന്നിലേറെ വിവാഹം കഴിക്കുന്ന മുസ്‌ലിംകള്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം

Published : 4th August 2017 | Posted By: fsq

 

ലഖ്‌നൊ: ഒന്നിലധികം വിവാഹം കഴിക്കുന്ന മുസ്‌ലിംകള്‍ ഓരോ വിവാഹവും വെവ്വേറെയാക്കി രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിവാഹ രജിസ്‌ട്രേഷനായുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ ഒരു മതത്തിന്റേയും ആചാരാനുഷ്ഠാനങ്ങളെ തടസ്സപ്പെ—ടുത്തില്ല എന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈമാസം ഒന്നിനാണ് ഉത്തര്‍പ്രദേശ് വിവാഹ രജിസ്‌ട്രേഷന്‍ നിബന്ധനകള്‍, 2017 മന്ത്രിസഭ അംഗീകരിച്ചത്. വിജ്ഞാപനത്തിനു ശേഷം സ്റ്റാമ്പ് രജിസ്‌ട്രേഷന്‍വകുപ്പ് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് വനിതാ ക്ഷേമവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. മുസ്‌ലിം പുരുഷന് നാലുതവണ വിവാഹം രജിസ്‌ട്രേഷന്‍ നടത്താനുള്ള സ്വാതന്ത്ര്യം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഹൈന്ദവര്‍ അടക്കമുള്ള മറ്റുവിഭാഗങ്ങള്‍ക്ക് ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. വിവാഹ രജിസ്‌ട്രേഷനു വേണ്ടി അഭിഭാഷക സഹായം തേടേണ്ടതില്ലെന്നും സ്റ്റാമ്പ് രജിസ്ട്രഷേന്‍വകുപ്പിന്റെ വെബ്‌സൈറ്റ് വഴി വീട്ടിലിരുന്ന് തന്നെ എളുപ്പത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്താമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ ഫീസായി പത്തു രൂപ അടയ്ക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക