|    Apr 25 Wed, 2018 8:19 am
FLASH NEWS
Home   >  National   >  

യുപി ഉപതിരഞ്ഞെടുപ്പില്‍ കിതച്ച് ബിജെപി;എസ്പി മുന്നില്‍

Published : 14th March 2018 | Posted By: mi.ptk

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിയെ പിന്‍തള്ളി സമാജ് വാദി പാര്‍ട്ടി മുന്നില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പൂര്‍.

യോഗി ആദ്യത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലോക്‌സഭാംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് യഥാക്രമം ഗോരഖ്പൂരിലും ഫുല്‍പൂരിലും വോട്ടെടുപ്പ് വേണ്ടിവന്നത്. ബിജെപിയെ തകര്‍ക്കാന്‍ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നെന്ന പ്രത്യേകതയും യുപി തിരഞ്ഞെടുപ്പിലുണ്ട്.
അതേസമയം, ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി മുന്നിട്ടുനിന്നിരുന്നുവെങ്കിലും ഇപ്പോള്‍ ആര്‍ജെഡി ലീഡ് നില ഉയര്‍ത്തി. ഇവിടെ ബിജെപിയും ആര്‍ജെഡിയും തമ്മിലാണ് പോരാട്ടം.ഇന്ന് ഉച്ചയ്ക്കുശേഷം ഫലമറിയാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss