|    Nov 20 Mon, 2017 1:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി ആശുപത്രി ദുരന്തം : ദുരന്ത കാരണം സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ – പ്രതിപക്ഷം

Published : 13th August 2017 | Posted By: fsq

 

ലഖ്‌നോ/ ന്യൂഡല്‍ഹി: ഓക്‌സിജന്‍ കിട്ടാതെ ഗൊരഖ്്പൂര്‍ ആശുപത്രിയില്‍ 63 കുട്ടികള്‍ മരിക്കാനിടയായത് യുപിയിലെ ബിജെപി സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് സമാജ്്‌വാദി പാര്‍ട്ടിയും ബിഎസ്്പിയും ആവശ്യപ്പെട്ടു.ഗൊരഖ്്രഖ്്പൂരിലേക്ക് പാര്‍ട്ടി സംഘങ്ങളെ അയക്കാന്‍ ഇരുകക്ഷികളും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ആറേഴ് ദിവസങ്ങള്‍ക്കകമാണ് 60 കുട്ടികള്‍ മരിച്ചതെന്നും സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്ക്ക് ഇത് ഉദാഹരണമാണെന്നും ബിഎസ്്പി അധ്യക്ഷ മായാവതി പറഞ്ഞു. ആശുപത്രിയിലെ ഓക്‌സിജന്റെ ക്ഷാമമാണ് ദുരന്തത്തിന് കാരണമെന്ന്് സമാജ്്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.  കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഓക്‌സിജന്‍ നിര്‍ത്തുമെന്ന് രാഘവ്്ദാവ് മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പലിനെ ഓക്‌സിജന്‍ വിതരണ കമ്പനി അറിയിച്ചിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. കുടിശ്ശിക നല്‍കാത്തതിനാല്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതാണ് ഗൊരഖ്്പൂര്‍ ആശുപത്രിയില്‍ 30 കുട്ടികള്‍ മരിക്കാന്‍ കാരണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജും പ്രതികരിച്ചു. ആശുപത്രി ദുരന്തത്തിനുത്തരവാദികളായവര്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗോരഖ്പൂര്‍ ആശുപത്രിയിലെ മരണം ദുഃഖകരമാണ്. കുടിശ്ശികയുടെ മറവില്‍ ഓക്‌സിജന്‍ വിതരണത്തിന്റെ സ്വിച്ച് ഓഫ് ചെയ്ത ആളാണ് ദുരന്തത്തിനു ഉത്തരവാദി. അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. സംഭവം കൂട്ടക്കൊലയാണെന്നു പറഞ്ഞുവെന്ന റിപോര്‍ട്ടുകള്‍ മഹാരാജ് നിഷേധിച്ചു. താനങ്ങനെ പഞ്ഞിട്ടില്ലെന്നും മരണം സ്വാഭാവികമല്ലെന്നും ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നുമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ കുട്ടികള്‍ മരിച്ചതുസംബന്ധിച്ച് സമയബന്ധിതമായ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശ്‌നം ഗൗരവത്തിലെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിന് ഇപ്പോള്‍ പരീക്ഷണസമയമാണെന്നും പാസ്വാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക