|    Aug 19 Sat, 2017 3:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി ആശുപത്രി ദുരന്തം : ഓക്‌സിജന്‍ കരാര്‍ മാര്‍ച്ചില്‍ അവസാനിച്ചതായി വിതരണക്കാര്‍

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 63 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയെ പഴിചാരി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടി. ഗോരഖ്പൂരിലെ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണ കരാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിട്ടുണ്ടെന്ന് വിതരണ കമ്പനിയായ പുഷ്പ സെയില്‍സ്. മാര്‍ച്ചിന് ശേഷം കരാര്‍ പുതുക്കിയിരുന്നില്ലെന്ന് കമ്പനി ഉടമയായ പ്രവീണ്‍ മോദി വ്യക്തമാക്കി. പുഷ്പ കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതോടെ, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അലഹബാദിലുള്ള ഇംപീരിയല്‍ ഗ്യാസ് കരാര്‍ നല്‍കുകയായിരുന്നു. തങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ കുടിശ്ശിക നല്‍കാനുണ്ടെന്ന് പ്രവീണ്‍ മോദി വ്യക്തമാക്കി. ഡിവിഷനല്‍ കമ്മീഷണര്‍ അപേക്ഷ മാനിച്ച് കഴിഞ്ഞ വെള്ളിയാഴ്ച വരെ തങ്ങള്‍ ഓക്‌സിജന്‍ വിതരണം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക