|    Jun 18 Mon, 2018 11:08 pm
Home   >  National   >  

യുപി ആശുപത്രിയില്‍ 3 കുട്ടികള്‍ കൂടി മരിച്ചു; ഓക്‌സിജന്‍ കിട്ടാത്തതല്ല കാരണമെന്ന് സര്‍ക്കാര്‍

Published : 12th August 2017 | Posted By: mi.ptk

ഗോരഖ്പൂര്‍: ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനാല്‍ ഗൊരഖ്പൂരിലെ ബാബ രാഘവ്ദാസ് (ബിആര്‍ഡി) ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 33 ആയി. 30 കുട്ടികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഓക്‌സിജന്‍ വിതരണ കമ്പനിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. എന്‍സിഫിലൈറ്റിസ് ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 12ഓളം കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്‍സിഫിലൈറ്റിസ് രോഗികള്‍ക്ക് പ്രത്യേക വാര്‍ഡുകളുണ്ടെങ്കിലും മരിച്ച കുട്ടികള്‍ പല വാര്‍ഡുകളിലാണ് കിടന്നത്. എന്നാല്‍ ഓക്‌സിജന്‍ വിതരണ കമ്പനിക്ക് ആശുപത്രി , 66 ലക്ഷത്തോളം നല്‍കാനുണ്ടെന്നാണ് വിവരം.
എന്നാല്‍, ഓക്‌സിജന്‍ കിട്ടാത്തതല്ല മരണ കാരണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss