|    Sep 21 Fri, 2018 12:21 am
FLASH NEWS
Home   >  National   >  

യുപി ആശുപത്രിയില്‍ വീണ്ടും ദുരന്തം; എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു

Published : 8th June 2018 | Posted By: sruthi srt

കാണ്‍പൂര്‍: ഗോരഖ്പൂരില്‍ കൂട്ട ശിശുമരണമുണ്ടായതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആശുപത്രി ദുരന്തം. കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം അഞ്ച് രോഗികളാണ് മരിച്ചത്. ദിവസങ്ങളായി ഇവിടുത്തെ എ സി തകരാറിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.ബുധാനാഴ്ച മുതല്‍ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരില്‍ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. എസി ഇല്ലാത്തതിനാല്‍ മുറിയില്‍ വായു കടക്കാന്‍ രോഗികളുടെ ബന്ധുക്കള്‍

ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്തെ കടുത്ത ചൂട് കാരണം രോഗികള്‍ അവശരാവുകയായിരുന്നു. രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നതോടെ അഞ്ച് രോഗികള്‍ മരണമടയുകയായിരുന്നു.
എസികള്‍ കേടായതാണ് മരണകാരണമെന്ന ആരോപണം ഐസിയു ഇന്‍ ചാര്‍ജ് സൗരഭ് നിഷേധിച്ചു. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗികള്‍ ഹൃദയാഘാതവും ഗുരുതരമായ മറ്റു രോഗങ്ങളും മൂലമാണ് മരണപ്പെട്ടതെന്നാണ് ഇവരുടെ വാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss